Friday, May 3, 2024
spot_img

കണ്ടെയ്‌നർ ക്ഷാമം ! ശബരിമലയിൽ അരവണ വിതരണം പരിമിതപ്പെടുത്തി !ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ച് ടിൻ മാത്രം

കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ശബരിമലയിൽ ഭക്തർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ.തീർത്ഥാടകർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കണ്ടെയ്‌നർ ക്ഷാമത്തെ ത്തുടർന്ന് ഇന്നുച്ചയോടെ അരവണ ഉത്പാദനം നിർത്തി വച്ചിരുന്നു .

ടിന്നുകളുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണം. കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത് . മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, ഇപ്പോൾ എത്തുന്നത് പകുതിയോളം മാത്രമാണെന്നാണ് വിവരം

Related Articles

Latest Articles