Friday, September 25, 2026

ഇടുക്കി ഡാം നാളെ തുറക്കും; ആറ് മുതല്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിർദേശം

കൊച്ചി: നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ ഇടുക്കി ഡാമിന്റെ (Idukki Dam) ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കും. നാളെ രാവിലെ 7.00 മണിക്ക് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2398.86 അടിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് എന്ന് കെ എസ് ഇ ബി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നിലവില്‍ ഡാമില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.

Related Articles

Latest Articles