Saturday, September 26, 2026

അതിർത്തിയിൽ ” റെഡ് അലർട്ട് ” പ്രത്യാക്രമണം തടയാൻ കരുതൽ നടപടികളുമായി ഇന്ത്യ

ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് ഭാരതം വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാലക്കോട്ട് ആക്രമണത്തിന് മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ആദിതാനത്തിൽ ഉണ്ടാകാവുന്ന തിരിച്ചടികളെക്കുറിച്ച് ഇന്ത്യയ്ക്ക് ബോധ്യമുണ്ട്. ഷെല്ലാക്രമണം നിയന്ത്രണരേഖയിൽ ഇപ്പോൾ നടക്കുന്നുണ്ട്. അതിന്റെ തോത് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം വ്യോമാക്രമണത്തിനും സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല.

അതോടൊപ്പം തീവ്രവാദി ഗ്രൂപ്പുകളുടെ സ്ലീപ്പർ സെല്ലുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. അവരെ ഉപയോഗിച്ച് ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള സാധ്യതയും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണക്കിലെടുക്കുന്നുണ്ട്.

Related Articles

Latest Articles