Sunday, October 18, 2026

വ്യോമാക്രമണം സ്ഥിരീകരിച്ചു കേന്ദ്രസർക്കാർ

പാകിസ്ഥാനിലെ ബാലക്കോട്ടിൽ വ്യോമാക്രമണം സ്ഥിരീകരിച്ചു കേന്ദ്ര സർക്കാർ. ബാലക്കോട്ടിലെ ഭീകരക്യാമ്പുകൾ തകർത്തതായി വിദേശക്കാരായ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു.. ഇതൊരു സൈനിക നീക്കമല്ലെന്നും പ്രതിരോധ നീക്കമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൗലാനാ യൂസഫ് അസർ നേതൃത്വം നൽകിയിരുന്ന ഭീകരക്യാമ്പുകളിലാണ്‌ ആക്രമണം നടത്തിയത്. ആക്രമണം അനിവാര്യമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു .ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ ക്യാമ്പുകളിലാണ് ആക്രമണം നടന്നതെന്നും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles