Monday, September 21, 2026

സിസേറിയനെ തുടർന്ന് കടുത്ത വയറു വേദന, വീണ്ടും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു, തിരുവനന്തപുരം എസ് എ ടി ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് കൊണ്ടാണെന്ന് യുവതിയുടെ കുടുംബം. ചടയമംഗലം സ്വദേശി അശ്വതിയാണ് പ്രസവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം മാത്രമേ പരാതി പരിശോധിച്ച് നടപടിയെടുക്കാൻ സാധിക്കുകയുള്ളു എന്നാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് അശ്വതി മരിച്ചത്. ആദ്യം ചികിത്സ തേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനെ പ്രസവിച്ചു. കുട്ടിയെയും അമ്മയെയും വാർഡിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ അശ്വതിക്ക് വയറുവേദനയുണ്ടായി. സിസേറിയന്റെ അടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ അശ്വതിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി എസ് എ ടി ആശുപത്രിയിയിൽ പരിചരണത്തിൽ തുടരുകയാണ്.

Related Articles

Latest Articles