Monday, October 5, 2026

സ്വർണ്ണപ്രേമികൾക്ക് ആശ്വാസം! രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം; ഇന്നത്തെ നിരക്ക് അറിയാം

തിരുനനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയുന്ന സ്വർണ്ണവില ഇന്ന് 43,600ലേക്ക് എത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്.

മൂന്ന് ദിവസത്തിനിടെ സ്വർണ്ണവിലയില്‍ 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വർണ്ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്.

Related Articles

Latest Articles