Saturday, May 4, 2024
spot_img

ആശ്വാസം!;മൈസൂരുവിന്‍റെ വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ

മൈസൂരു: വനമേഖലയെ വിറപ്പിച്ച പുലി ഒടുവിൽ പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. 11 വയസ്സുള്ള കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. കുട്ടി മരിച്ച ഹൊരലഹള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ മേഖലയിൽ കർണാടക വനംവകുപ്പ് രാത്രി കർഫ്യൂവും ഏ‌ർപ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാൻ 40 ഇൻഫ്രാറെഡ്, തെർമൽ ക്യാമറകൾ സ്ഥാപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പടെ 158 പേരെ നിരീക്ഷണത്തിനായും നിയോഗിച്ചു. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി പുലി കെണിയിൽ വീഴുകയായിരുന്നു.

Related Articles

Latest Articles