Sunday, October 11, 2026

ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണം; വീട് ഭാഗികമായി തകർന്നു,വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ബി എൽ റാമിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. കുന്നത്ത് ബെന്നിയുടെ വീടാണ് തകർന്നത്. ബെന്നിയും ഭാര്യയും തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് .വെളുപ്പിന് രണ്ടു മണിക്കായിരുന്നു ആക്രമണം നടന്നത്.

ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് ബെന്നിയുടെ തലയിൽ തൊട്ടു. അപകടം മണത്ത ബെന്നി കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്.പരിക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഇതിനിടെ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.ബോഡിമെട്ടിനു സമീപം ആയിരുന്നു ഉപരോധം. കാട്ടാന ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Related Articles

Latest Articles