Sunday, May 19, 2024
spot_img

ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലി ; 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

പെറു: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി നല്‍കിയതെന്നു കരുതുന്ന 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെറുവിന്‍റെ വടക്കന്‍ തീരത്ത് നിന്ന് പുരാവസ്തു ഗവേഷകരാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

പന്ത്രണ്ട് മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെ പെറുവിന്‍റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്ന് ഗവേഷകര്‍ പറയുന്നു. വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 4 മുതല്‍ 14 വയസുവരെയുള്ള കുട്ടികളെയാണ് ബലി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം നടത്തി തുടങ്ങിയത്.

Related Articles

Latest Articles