തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവ് നടത്തിയ സന്ദര്‍ശനത്തില്‍തനിക്ക്ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട കളക്റ്റര്‍മാര്‍ക്ക് നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല.
2018 ഡിസംബര്‍ 18മുതല്‍ 2019 ഫെബ്രുവരി 2 വരെ സംസ്ഥാനത്തെ 6 ജില്ലകളിലെപ്രളയബാധിതമായ 10 താലൂക്കുകളില്‍ സന്ദര്‍ശനം നടത്തി സ്വീകരിച്ച പരാതികളാണ് പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ടജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നത്.
പ്രളയബാധിതരുടെ ദുരിതാശ്വാസ വിതരണം വേഗത്തിലും സുതാര്യവുമാക്കാന്‍ ഒരു ട്രിബുണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവിന് ലഭിച്ച പതിനായിരത്തോളം പരാതികള്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ക്ക് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടിയത്. കോടതി വിധി ഉണ്ടായിട്ടു പോലും ആശ്വാസം നല്‍കാതെ സര്‍ക്കാര്‍ പ്രളയബാധിതരെ അവഗണിക്കുന്നതിനെ തുടര്‍ന്നാണ് ഇത് ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

