Saturday, May 18, 2024
spot_img

കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ചു; സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യന്‍ പൗരനായി ബോളിവുഡ് താരം അക്ഷയ് കുമാർ

പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി, സ്വാതന്ത്ര്യദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം പങ്കുവച്ച് നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ചാണ് അക്ഷയ് വീണ്ടും ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്.

2011-ല്‍ 44-ാം വയസിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം കാനഡയില്‍ താമസിച്ചു വരികയായിരുന്ന താരത്തിന് സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയിലെ കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റ്ന് കനേഡിയന്‍ പൗരത്വം സമ്മാനിക്കുകയായിരുന്നു. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം നഷ്ടമായി.

1967-ല്‍ പഞ്ചാബിലെ അമൃത്സറിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാർ ജനിക്കുന്നത് . 1991–ല്‍ പുറത്തിറങ്ങിയ സൗഗന്ധ് ആണ് ബോളിവുഡിലെ ആദ്യചിത്രം. 2009-ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2016-ല്‍ പുറത്തിറങ്ങിയ റുസ്തം എന്ന സിനിമയിലെ അഭിനയം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനർഹനാക്കി

Related Articles

Latest Articles