Thursday, May 16, 2024
spot_img

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു: ഇനി മകരജ്യോതിക്കായുള്ള കാത്തിരിപ്പ്

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. നാളെ മുതൽ സന്നിധാനത്തേക്ക് തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങും. കരിമല വഴിയുള്ള തീർത്ഥാടനവും നാളെ മുതൽ അനുവദിക്കും.

ജനുവരി 14നാണ് മകരവിളക്ക്. 3 ദിവസത്തെ യോഗനിദ്രയിൽ നിന്ന് മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശാസ്താവിന്ന് പള്ളിയുണർത്തി. വൈകിട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു.

അതേസമയം നാളെ മുതല്‍ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടും. പരമ്പരാഗത കാനന പാത വഴി തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ മുതല്‍ കാനന പാതയില്‍ കൂടി തീര്‍ത്ഥാടകരെ കടത്തി വിടും.

മാളികപ്പുറത്ത് പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. അപ്പവും അരവണയും കരുതല്‍ ശേഖരമായിട്ടുണ്ട്. ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണഘോഷയാത്രയും പുറപ്പെടും.

മാത്രമല്ല മകരവിളക്കിന് മുന്നോടിയായി തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടത്താവളങ്ങളിലടക്കം സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം

Related Articles

Latest Articles