Friday, November 6, 2026

ജമ്മു കശ്മീരീൽ പാറിപ്പറന്ന് ത്രിവർണ്ണ പതാക; റിപ്പബ്ലിക് ദിന ആഘോഷലഹരിയിൽ ജനങ്ങൾ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗർ: ഭാരതം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ (Republic Day Celebration In Jammu Kashmir)ഏറ്റവുമധികം സന്തോഷത്തിലാണ് ജമ്മുകശ്മീരിലെ ജനങ്ങളും. കോവിഡ് വ്യാപനത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആ പരിമിതിയിൽ നിന്നുകൊണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് അവരും. ജമ്മുവിലെ താവി റെയിൽവേ സ്‌റ്റേഷനും ഡോഡയിലെ ഗൺപത് പാലവും ത്രിവർണ്ണത്തിൽ മുങ്ങിയിരിക്കുകയാണ്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആഘോഷപരിപാടികൾ നേരത്തെ തുടങ്ങിയിരുന്നു. റോഡുകളിലും കെട്ടിടങ്ങളിലും ത്രിവർണ്ണങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് സുരക്ഷാ സേനയാണ് ഇതിന് നേതൃത്വം നൽകുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പ്രദേശവാസികളും എല്ലാ പിന്തുണയും നൽകുന്നുണ്ട്. ‘ഇത് നമ്മുടെ ദേശീയ ആഘോഷമാണ്. എല്ലാ ഉത്തരവാദിത്വത്തോടെയും ബഹുമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിക്കുക എന്നത് നമ്മുടെ കടമയാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾ നടത്തുന്നത്. രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട്’ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരും നിരവധി പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ഇന്ത്യൻ സേന എന്നും സജ്ജമാണ്. ഈ സമയത്ത് അതിർത്തിയിൽ എപ്പോഴും സുരക്ഷാ ഭീഷണി ഉണ്ടാകാറുണ്ട്. എന്നാൽ ദേശവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles