Saturday, January 3, 2026

ഭാരതത്തിന്റെ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കം; ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതകളേറെ

ദില്ലി: ഭാരതത്തിന്റെ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനാചരണത്തിന് (Republic Day Celebrations) നാളെ തുടക്കമാകും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്. എന്നാൽ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ റിപ്പബ്ലിക്ക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പുന:ർനിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്.

റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചുള്ള 3 ലെയർ സുരക്ഷയും ദില്ലി നഗരത്തിൽ ഇന്ന് നിലവിൽ വരും. വ്യത്യസ്ത ഭീകരവാദ സംഘടനകൾ റിപ്പബ്ലിക്ക് ദിനത്തിൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് വിവിധ എജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ട വരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

Related Articles

Latest Articles