Tuesday, September 22, 2026

കേരളം നെഞ്ചിടിപ്പോടെ കണ്ടിരുന്ന കുറുമ്പാച്ചി മലയിലെ രക്ഷാ ദൗത്യം കവിതയായി: സമാനതകളില്ലാത്ത രക്ഷാദൗത്യം തലമുറകൾക്ക് പാഠമാകാൻ സന്ദേശകാവ്യമൊരുക്കി പ്രശസ്ത കവി ഉദയൻ കൊക്കോട്; വീഡിയോ കാണാം

കുറുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ അതി സാഹസികമായി ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മലയാളികൾ നെഞ്ചിടിപ്പോടെയാണ് കണ്ടിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു കാൽ വഴുതി ചെങ്കുത്തായ പാറയിൽ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇടക്ക് പാറയിടുക്കിൽ ബാബു കുടുങ്ങികിടന്നത് നാൽപ്പതിലേറെ മണിക്കൂറുകളാണ്. തുടക്കത്തിൽ കോസ്റ്റ് ഗാർഡ് ബാബുവിനെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സൈന്യം മലകയറി ബാബുവിനെ രക്ഷിച്ചത്. കേരളം മുഴുവൻ കണ്ണിമചിമ്മാതെയാണ് ആ രക്ഷാ പ്രവർത്തനം നോക്കിയിരുന്നത്.

സമാനതകളില്ലാത്ത ഈ രക്ഷാപ്രവർത്തനം തലമുറകൾക്ക് പാഠമാകാനായി വിഷയത്തെ മനോഹരമായ കവിതയാക്കിയിരിക്കുകയാണ് കവിയും സാമൂഹിക പ്രവർത്തകനുമായ ഉദയൻ കൊക്കോട്. സമകാലിക വിഷയങ്ങളിൽ തൻറെ തീഷ്ണമായ കവിതകളിലൂടെ പ്രതികരണം രേഖപ്പെടുത്തുന്ന കവിയാണ് ശ്രീ. ഉദയൻ കൊക്കോട്. കവി ഉദയൻ കൊക്കോടിന്റെ ‘രക്ഷാ ദൗത്യം’ എന്ന കവിത കേൾക്കാം.

Related Articles

Latest Articles