ദില്ലി: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച നടത്തും. റഷ്യ വഴിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
അതേസമയം ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് ലിവിവിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഇന്ത്യക്കാരോട് അടിയന്തിരമായി ഖാര്‍കീവ് വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുക്രൈനിലെ ഇന്ത്യൻ എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും ഖാര്‍കിവ് വിടണമെന്നുമാണ് എംബസി നൽകിയിരിക്കുന്ന നിര്‍ദേശം. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് പറഞ്ഞിരിക്കുന്നത്.

