Sunday, April 28, 2024
spot_img

കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക്

ദില്ലി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്‍ക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ തള്ളി റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോര്‍ട്ടുകളാണ്. സ്വര്‍ണത്തിന് മേല്‍ യാതൊരുവിധത്തിലുള്ള ക്രയവിക്രയവും നടത്തിയിട്ടില്ലെന്നും ആര്‍ബിഐ വൃത്തങ്ങള്‍ വിശദമാക്കി.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആര്‍ബിഐ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. ജൂലൈ ആദ്യം 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. 1.15 ബില്യണ്‍ ഡോളര്‍ സ്വര്‍ണം വില്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്.

Related Articles

Latest Articles