Thursday, October 8, 2026

കൊറോണ; ഗുരുവായൂരപ്പനെ കാണാനും നിയന്ത്രണം

ഗുരുവായൂര്‍: കേരളത്തിൽ കൊറോണ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ഉത്സവത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്സവത്തിന്റെ ഭാഗമായി നടക്കേണ്ട കലാ പരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related Articles

Latest Articles