Wednesday, September 23, 2026

ശക്തമായ മഴ! മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം; ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ ഉത്തരവിട്ട് കളക്ടർ

മലപ്പുറം: അതി ശക്തമായ മഴയെത്തുടർന്ന് ഖനനത്തിന് നിയന്ത്രണം. ക്വാറികൾ ഉൾപ്പടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴയാണ് മലപ്പുറം ജില്ലയിൽ പെയ്യുന്നത്. നിർത്താതെ ഉള്ള മഴയിൽ വീടുകൾക്കും മറ്റും നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

അതേസമയം അതി ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ക്വാറി, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും ബീച്ചിലേക്കുള്ള വിനോദ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ ജെറോമിക് ജോർജ് അറിയിച്ചിരുന്നു.

Related Articles

Latest Articles