Friday, May 10, 2024
spot_img

സി പി എമ്മിന് തിരിച്ചടി പ്രതികൾക്ക് സി പി എമ്മുമായി പൊക്കിൾക്കൊടി ബന്ധം

സി പി എമ്മിനെ എന്നും മുൾമുനയിൽ നിർത്തുന്ന കേസ് ആണ് ടി പിചന്ദ്രശേഖരൻ വധക്കേസ് , ഇന്ന് ടിപി വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി പുറപ്പടുവിച്ചപ്പോൾ തിരിച്ചടി കിട്ടിയത് സി പി എമ്മിന് തന്നെയാണ് . വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയ്‌ 4നാണ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി പി എം വിട്ട് ഒഞ്ചിയത്ത് ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ് പക തീർക്കാൻ സി പി എമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിനൊപ്പം 2010 മുതൽ തന്നെ ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോർട്ടുകളിലൂടെ തന്നെ പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ട് .

വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളെ എല്ലാം കോടതിയിലേക്ക് വിളിച്ചു വരുത്തുകയാണ്. 26ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്ന സന്ദേശവുമായാണ് ഹൈക്കോടതി നടപടികൾ. അസാധാരണ നടപടികളാണ് ഹൈക്കോടതിയിൽ ഉണ്ടാകുന്നത്.കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് കിട്ടാനും സാധ്യതയുണ്ട്.

രണ്ട് പ്രതികളെ കൂടെ ശിക്ഷിക്കുന്നു. ഇതിൽ കെകെ കൃഷ്ണൻ സിപിഎം നേതാവാണ്. ഇതോടെ രാഷ്ട്രീയ ഗൂഢാലോചനയും ഫലത്തിൽ ഹൈക്കോടതി അംഗീകരിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഹൈക്കോടതി വെറുതെ വിട്ടു. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ മോഹനനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്. ചന്ദ്രശേഖരനെതിരെ കൊലവളി നടത്തിയ വ്യക്തിയാണ് കെകെ കൃഷ്ണൻ. ജ്യോതി ബാബുവും ഗൂഢാലോചന കേസിലാണ് കുറ്റക്കാരനാകുന്നത്.

പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്ന വാദവും കോടതിക്ക് മുന്നിലുണ്ട്. ഇതിൽ ഇനിയും വാദം കേൾക്കൽ തുടരും. ഇതിന് വേണ്ടിയാണ് 26ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. സിപിഎം നേതാക്കളായ സിഎച്ച് അശോകനും കെകെ കൃഷ്ണനും ഗൂഢാലോചനയിൽ പങ്കാളിയാണ് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ അശോകൻ വിചാരണയ്ക്കിടെ മരിച്ചു. ഏര്യാ കമ്മറ്റി അംഗമായിരുന്നു അന്ന് കൃഷ്ണൻ. ജ്യോതിബാബുവും സിപിഎം ഓഫീസുമായി ബന്ധപ്പെട്ട വ്യക്തിയാണ്. ഇനി കോടതിയിൽ നടക്കുന്ന നടപടികൾ നിർണ്ണായകമാകും. സിപിഎമ്മുമായി പൊക്കിൾക്കൊടി ബന്ധമുള്ളവരാണ് കൃഷ്ണനും ജ്യോതിബാബുവും. വൈകാതെ ടി പി വധകേസിൽ യഥാർത്ഥ ചിതം പുറത്ത് വരും .

Related Articles

Latest Articles