ചെങ്ങന്നൂർ: അന്തരിച്ച ചെങ്ങന്നൂർ മുണ്ടങ്കാവ് പനങ്ങാട്ട് പുത്തൻ വീട്ടിൽ സി.കെ. രാമചന്ദ്രൻ പിള്ളയുടെ സഞ്ചയനം ആഗസ്റ്റ് 19ന്. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ടയ്ക്കാപ്പള്ളിൽ കുടുംബ വീട്ടുവളപ്പിലാണ് സഞ്ചയന ചടങ്ങുകൾ നടക്കുന്നത്. റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞത്. 78 വയസ്സായിരുന്നു. ഭാര്യ ജെ.ബി.എസ് സ്ക്കൂൾ കീഴ്ച്ചേരിമേൽ റിട്ടയേർഡ് ഹെഡ് മിസ്ട്രസ് രാധാഭായി ആണ്. ജയശ്രീ, ജയൻ, മായ എന്നിവരാണ് മക്കൾ. ഹരികുമാർ, ലേഖ, വിജയകുമാർ എന്നിവരാണ് മരുമക്കൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona