Tuesday, December 30, 2025

റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ; മുൻപ് രണ്ടുവട്ടം ഭർത്താവ് കൊല്ലാന്‍ ശ്രമിച്ചു, അനീഷിനായി തെരച്ചിൽ ഊർജ്ജിതം

ബെഗളൂരു: റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ ശ്കതമായി വ്യാപിപ്പിച്ചു. ബെംഗളൂരുവിലെ അനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.

അന്വേഷണത്തിൽ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ വച്ച്‌ മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. മാസങ്ങള്‍ക്ക് മുന്നെ ഫ്ലാറ്റില്‍ വച്ചാണ് രണ്ട് തവണ അനീഷ്, ശ്രുതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രുതിയുടെ കരച്ചില്‍ കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയല്‍ക്കാരുമാണ് അന്ന് രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്‌ച ആയിരുന്നു ബെംഗ്ലൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നു. മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു.

പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles