Thursday, November 12, 2026

കുതിച്ചുയർന്ന് രാജ്യം! ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഭാരതം മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ദില്ലി : ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഭാരതം മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 2014 ഏപ്രിലില്‍ രാജ്യത്ത് 209 എയര്‍ലൈന്‍ സെക്ടറുകളാണ് ഉണ്ടായിരുന്നത് 2024 ഏപ്രില്‍ ആയപ്പോഴേക്കും ഇത് 605 ആയി വര്‍ധിച്ചതായും രാഷ്‌ട്രപതി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

‘ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. 2014 ഏപ്രിലില്‍ രാജ്യത്ത് 209 എയര്‍ലൈന്‍ സെക്ടറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024 ഏപ്രില്‍ ആയപ്പോള്‍ അത് 605 ആയി വര്‍ധിച്ചു. വിമാന റൂട്ടുകളിലെ ഈ വര്‍ധനവ് ടയര്‍ 2, 3 നഗരങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്തു. വിമാനയാത്രയോടുള്ള പ്രിയം വര്‍ധിക്കുകയാണ്. അതനുസരിച്ച് കൂടുതല്‍ ആളുകളെ കൊണ്ടുപോകാന്‍ പാകത്തില്‍ വിമാനക്കമ്പനികള്‍ തങ്ങളുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണവും ആവശ്യകതയ്ക്കനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതല്‍ മേയ് വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി 661.42 ലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 636.07 ലക്ഷം പേരായിരുന്നു യാത്ര ചെയ്തത്. ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യയിലെ പൊതുഗതാഗതസംവിധാനം ലോകത്തെ ഏറ്റവും മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.” രാഷ്ടപതി ദ്രൗപദി മുര്‍മു പറഞ്ഞു

Related Articles

Latest Articles