Saturday, May 18, 2024
spot_img

റോഡ് നിർമാണം;അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു; ഇന്ന് മുതല്‍ 31 വരെ നിരോധനം തുടരും

പാലക്കാട്:അട്ടപ്പാടി ചുരത്തില്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം. ആംബുലന്‍സുകളെ മാത്രം ഈ സമയം കടത്തിവിടും.

ഇന്ന് രാവിലെ ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെയാണ് വാഹനങ്ങള്‍ക്ക് ചുരം റോഡില്‍ നിരോധനമുള്ളത്. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണമാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡില്‍ ഇന്റര്‍ലോക്ക് ഇടും. ആംബുലന്‍സിനൊപ്പം പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ചുരം റോഡ് വഴി കടത്തിവിടും.

Related Articles

Latest Articles