Saturday, January 10, 2026

ലക്ഷങ്ങൾ ചിലവാക്കി റോഡ് അറ്റകുറ്റപ്പണി; രണ്ടാഴ്ചക്ക് ശേഷം വീണ്ടും പൊട്ടിപ്പൊളിഞ്ഞു

കൊച്ചി: 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാ​ഗമാണ് പൊട്ടിപ്പൊളിഞ്ഞ് ​ഗതാ​ഗതം ദുഷ്കരമായത്. ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാ​ഗവും വീണ്ടും കുഴിയായി.

അതേസമയം, മുളവുകാട് പഞ്ചായത്തിലെ മുളവുകാട്- ബോൾഗാട്ടി റോഡ് വീണ്ടും പൊളിഞ്ഞു. ഒന്നര വർഷം കൊണ്ട് രണ്ടു തവണ പൊളിച്ചു പണിത റോഡാണ് വീണ്ടും പൂർണമായി തകർന്നത്. വൻ കുഴികളാണ് ഇപ്പോൾ റോഡ് മുഴുവനും. വാഹന ഗതാഗതം കൂടാതെ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോൾ.

Related Articles

Latest Articles