Sunday, May 5, 2024
spot_img

റോഡ് റോളർ ഇടിച്ച് അപകടം; കൊല്ലത്ത് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കൊല്ലം: നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൊല്ലം ഡീസന്റ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് അപകടത്തിൽ പരിക്കേറ്റത്.

റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. കാലിൽ കയറിയ റോഡ് റോളർ, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് ജയദേവനെ രക്ഷിച്ചത്. പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർത്തു.

Related Articles

Latest Articles