Thursday, September 24, 2026

റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്‌ക്വയറിലും ഡല്‍ഹി എന്‍സിആറിലും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസുകളില്‍ ചോദ്യം ചെയ്യലിനാണ് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരായത്.

കേസുമായി ബന്ധപ്പെട്ട് ഇത് ഒമ്പതാമത്തെ തവണയാണ് വദ്ര ഇഡിക്കു മുന്പാകെ ഹാജരാകുന്നത്. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ വദ്രയെ ജയിലില്‍ അടയ്ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് വദ്ര ഇപ്പോഴുള്ളത്.

കേസില്‍ വദ്രയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വദ്രയുടെ പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു

Related Articles

Latest Articles