Thursday, September 24, 2026

മന്ത്രിമാര്‍ ആരൊക്കെ: തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

ദില്ലി: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ആരൊക്കെ അംഗങ്ങളാകുമെന്ന് തീരുമാനിക്കാന്‍ രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച രാവിലെയും തിരക്കിട്ട ആലോചനകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ചകള്‍ക്കായി നരേന്ദ്ര മോദിയുടെ വീട്ടിലെത്തി. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷികള്‍ കൂടുതല്‍ കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കാന്‍ കാരണം. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കു പുറമേ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില മന്ത്രിമാര്‍ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.

Related Articles

Latest Articles