Friday, May 17, 2024
spot_img

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം !പിന്നിൽ ഇറാനെന്ന് ആരോപണം ! ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് ഇറാഖ്

പുലർച്ചെ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം. ഇന്നലെ പുലർച്ചെയാണ് കനത്ത സുരക്ഷയുള്ള ഗ്രീൻ സോൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം ഉണ്ടായത്. ഇസ്രായേലും ഹമാസും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിനിടയിലാണ് എംബസിക്ക് നേരെയുണ്ടായ ആക്രമണം. ആക്രമണത്തിൽ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂണിയൻ III, ബാഗ്ദാദ് എംബസി കോംപ്ലക്‌സ് എന്നിവയ്ക്ക് സമീപം യുഎസിനും സഖ്യസേനയ്ക്കും നേരെ റോക്കറ്റ് ആക്രമണം നടന്നതായി ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

വാർത്താ ഏജൻസിയായ എഎഫ്‌പി പറയുന്നതനുസരിച്ച്, ബാഗ്ദാദിലെ എംബസിക്ക് നേരെയുള്ള ആക്രമണത്തിന് പുറമെ, ഇന്ന് അമേരിക്കയ്ക്കും സഖ്യസേനയ്ക്കും എതിരായി അഞ്ച് ആക്രമണശ്രമങ്ങൾ നടന്നു. പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസാദ് വ്യോമതാവളത്തിലേക്ക് രണ്ട് തവണ റോക്കറ്റുകൾ പതിച്ചതായും സിറിയയിലെ മൂന്ന് താവളങ്ങൾ ലക്ഷ്യം വച്ച് ആക്രമണ ശ്രമങ്ങൾ നടന്നതായും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലങ്ങളിൽ നിന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തെ അപലപിച്ചുകൊണ്ട് അമേരിക്ക രംഗത്ത് വന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇറാഖിനോട് ആവശ്യപ്പെട്ടു. ഇറാഖിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിരവധി ഇറാൻ വിന്യസിച്ച സായുധ സംഘങ്ങൾ ഇറാഖിന്റെയും തങ്ങളുടെ ഉദ്യോഗസ്ഥരുടെയും, മേഖലയിലെ ഞങ്ങളുടെ പങ്കാളികളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് അമേരിക്കൻ വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇറാഖിന്റെ ക്ഷണപ്രകാരം രാജ്യത്ത് സന്നിഹിതരാകുന്ന നയതന്ത്ര ദൗത്യങ്ങളെയും അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ഇറാഖ് സർക്കാർ ആവർത്തിച്ച് പ്രതിജ്ഞാബദ്ധമാണെന്നും മില്ലർ കൂട്ടിച്ചേർത്തു.

എംബസികൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സൈന്യത്തോട് ആവശ്യപ്പെടുമെന്നും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles