Sunday, May 19, 2024
spot_img

കുട്ടിക്കാനത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് അപകടത്തിൽ മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് ആണ് പാറ ഇടിഞ്ഞുവീണത്.

Related Articles

Latest Articles