Sunday, May 5, 2024
spot_img

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം’; രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദില്ലി: ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം എന്നും സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല 1921-ല്‍ കൊര്‍ണേലിയ സൊരാബ്ജിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി എന്റോള്‍ ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് വലിയ മുതല്‍ക്കൂട്ടായെന്നും രാഷ്ട്രപതി പറഞ്ഞു

കൂടാതെ കഴിഞ്ഞ മാസം നിയമിച്ച ഒന്‍പത് ജഡ്ജിമാരില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടത് ഭാവിയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിലേക്ക് വഴിവെക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles