Tuesday, May 14, 2024
spot_img

ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ്മ; ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് മടങ്ങിയ താരം ഇനിമുതൽ മുംബൈ നായകൻ

ചെന്നൈ : ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേട് ഇനി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നടക്കുന്ന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെയാണ് രോഹിത് ഈ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയത് , ഇന്നത്തെ പുറത്താകലോടു കൂടി ഇത് 16-ാം തവണയാണ് താരം ‘ഡക്കായി’ മടങ്ങുന്നത്. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് പൂജ്യനായി മടങ്ങുന്നത്.

15 തവണ ഡക്കായ സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്. സീസണിൽ പഞ്ചാബ് കിങ്‌സിനെതിരേ നടന്ന മത്സരത്തിലും താരം റൺസ് നേടുന്നതിന് മുന്നേ പുറത്തായിരുന്നു.

ഇന്നത്തെ മത്സരത്തില്‍ ദീപക് ചാഹറിന്റെ പന്തില്‍ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഗതിമാറി ഗള്ളിയില്‍ ഫീൽഡ് ചെയ്തിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളിലാകുകയായിരുന്നു. ഐ.പി.എല്‍ നായകനെന്ന നിലയില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് മടങ്ങിയ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 11 തവണയാണ് താരം ഇത്തരത്തില്‍ പൂജ്യത്തിന് പുറത്തായത്. ക്യാപ്റ്റനായിരിക്കേ 10 തവണ ഡക്കായ ഗൗതം ഗംഭീറാണ് നാണക്കേടിൽ നിന്ന് ഇപ്പോൾ രക്ഷപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles