Tuesday, October 6, 2026

ടാർസനെ അനശ്വരമാക്കിയ ഹോളിവുഡ് നടൻ റോൺ എലി വിടവാങ്ങി; വിയോഗം 86-ാംവയസിൽ

ലോസ് ഏഞ്ചൽസ് : ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ‘ടാർസൻ’ ടിവി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ടാർസനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ റോൺ എലി അന്തരിച്ചു. 86-ാംവയസിലുള്ള അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത മകൾ കിർസ്റ്റൺ കാസലെ എലിയാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. 1966കളിൽ പുറത്തിറങ്ങിയ പരമ്പരയാണ് ടാർസൻ. ‘സൗത്ത് പസഫിക്’, ‘ദ ഫൈൻഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ’ എന്നീ ചിത്രങ്ങളിലൂടെയാണ് റോൺ എലി ശ്രദ്ധേയനായത്.

1966-ൽ എൻബിസി പരമ്പരയിൽ ടാർസൻ്റെ വേഷം ചെയ്തതോടെ റോൺ എലി പ്രശസ്തിയുടെ കൊടുമുടിയിലെത്തി. സാഹസിക രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 1960-61ലെ ‘ദി അക്വാനാട്ട്‌സ്’, 1966ൽ പുറത്തിറങ്ങിയ സാഹസിക സിനിമയായ ‘ദ നൈറ്റ് ഓഫ് ദി ഗ്രിസ്ലി’, 1978-ൽ യുർഗൻ ഗോസ്‌ലറിൻ്റെ ‘സ്ലേവേഴ്‌സ്’ എന്നീ ചിത്രങ്ങളും റോൺ എലിയുടേതായി പുറത്തു വന്നു.

Related Articles

Latest Articles