Monday, May 6, 2024
spot_img

യൂറോപ്പ്യൻ ഫുട്‍ബോൾ ലോകത്ത് നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു; എവിടെപ്പോയാലും രാജാവ് ..രാജാവ് തന്നെയാണ് ; ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനെന്ന് റൊണാൾഡോ

റിയാദ് : യൂറോപ്പ്യൻ ഫുട്‍ബോൾ ലോകത്ത് നിന്ന് പുറത്തേക്ക് പോകേണ്ടി വന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന വാദത്തിൽ നിന്ന് തരിമ്പും പിന്നോട്ട് പോകാതെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ റെക്കോർഡ് തുകയ്ക്ക് സൗദി പ്രോ ലീഗിൽ അൽ നസ്ർ ക്ലബിന്റെ താരമാണ് 38 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

അടുത്തിടെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും പോർച്ചുഗീസിനായി തകർപ്പൻ പ്രകടനമാണു ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുത്തത്. ഈ മത്സരങ്ങളിലൊന്നിൽ അദ്ദേഹം നേടിയ ഫ്രീകിക്ക് ഗോൾ ആരാധകർ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. ലിച്ചൻസ്റ്റെയ്നും ലക്സംബെർഗിനും എതിരെ രണ്ടു മത്സരങ്ങളിൽനിന്നു നാലു ഗോളുകളാണു ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഇന്റർനാഷനല്‍ ബ്രേക്കിനു മുൻപ് സൗദി ലീഗിൽ അഭ എഫ്സിക്കെതിരെയും റൊണാൾഡോ ഗോൾ നേടിയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസറിലെത്തിയത്. അൽ നസറിനായി പത്ത് മത്സരങ്ങളിൽ നിന്നായി ഒൻപതു ഗോളുകളും രണ്ട് അസിസ്റ്റും താരം നേടി.

Related Articles

Latest Articles