Sunday, May 19, 2024
spot_img

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സർസംഘചാലക് മോഹൻഭഗവത് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും; മാതാ അമൃതാനന്ദമയി അടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച; സുപ്രധാന സംഘടനാ പരിപാടികൾ സന്ദർശനോദ്ദേശ്യം

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. സംഘടനാപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് സർസംഘചാലക് കേരളത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹന്‍ ഭഗവത് കൊല്ലം വള്ളിക്കാവ് ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തും

കൊച്ചിയിലെ ആർ എസ് എസ് പ്രാന്ത കാര്യാലയത്തിലും തൃശ്ശൂർ ജില്ലയിലുമായി നടക്കുന്ന വിവിധ സംഘടനാ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും. 2025 ൽ സംഘടനയുടെ നൂറാം വാർഷികത്തിൽ വിപുലമായ സംഘടനാ വികാസ ലക്ഷ്യങ്ങളാണ് സംഘത്തിനുള്ളത്. ഈ ഒരുക്കങ്ങളുടെ വിലയിരുത്തൽ കൂടിയാകും സർസംഘചാലകിന്റെ സന്ദർശന ലക്‌ഷ്യം.

Related Articles

Latest Articles