Friday, September 18, 2026

ലഖിംപൂർ ഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

ലഖ്‍നൗ: ലഖിംപൂർഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ഇവരുടെ ആരോപണം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Latest Articles