Sunday, June 9, 2024
spot_img

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്; സന്ദർശനം നടത്തിയത് രാവിലെ അഞ്ചുമണിക്ക്

ഗുരുവായൂര്‍: ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സന്ദർശനം നടത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെക്കേ നടപ്പാതയിലൂടെയാണ് നടന്നെത്തിയത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച്‌ ഗുരുവായൂരപ്പനെ തൊഴുതത്.

അദ്ദേഹം ഉപദേവത ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും കൂത്തമ്പലം ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയന്‍ പ്രസാദ കിറ്റും നല്‍കി.

Related Articles

Latest Articles