Sunday, May 5, 2024
spot_img

കണ്ണൂര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വത്സരാജ് വധക്കേസ്: ഏഴ് സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു കോടതി

കണ്ണൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വത്സരാജ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഏഴ് സിപിഎം പ്രവര്‍ത്തകരെ ആണ് തലശ്ശേരി അഡി. ജില്ലാ സെക്ഷന്‍ കോടതിയാണ് വെറുതെ വിട്ടത്. 2007 മാര്‍ച്ച്‌ നാലിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വത്സരാജ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സി.പി.എം പ്രവര്‍ത്തകരായ സജീവന്‍, കെ.ഷാജി, മനോജ്, സതീശന്‍, പ്രകാശന്‍, ശരത് അടക്കം ഏഴു പേരെയാണ് കോടതി വെറുതെ വിട്ടത്. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയ കേസില്‍ വത്സരാജിന്‍റെ ഭാര്യ നല്‍കിയ ഹരജിയില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.

Related Articles

Latest Articles