Wednesday, October 28, 2026

മൂന്നാം മോദി മന്ത്രിസഭയിലേക്ക് രണ്ടാമതൊരു മലയാളി കൂടി !സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു മലയാളി കൂടി. ബിജെപി സംസ്ഥാന ജനറൽ
സെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്രമന്ത്രി പദവിയിലെത്തുന്നത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി ദില്ലി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വന്ന നേതാവാണ് അദ്ദേഹം. ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് ജോർജ് കുര്യൻ സുപരിചിതനാണ്.

അതേസമയം മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിമാരാവാന്‍ സാധ്യതയുള്ളവര്‍ക്ക് നരേന്ദ്രമോദിയുടെ വസതിയില്‍ നടത്തിയ ചായസത്കാരം നേരത്തെ അവസാനിച്ചു. 48-ഓളം പേരുകളാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ബിജെപിയില്‍നിന്ന് 36 പേരും സഖ്യകക്ഷികളില്‍നിന്ന് 12 പേരും മന്ത്രിമാരാവും.

Related Articles

Latest Articles