Thursday, May 16, 2024
spot_img

ബുർജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്‍നതുല്യമായ ജന്മദിനം! ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര: തങ്കം നല്‍കിയ സര്‍പ്രൈസ് വെളിപ്പെടുത്തി വിഘ്‍നേശ് ശിവൻ

വിവാഹശേഷമുള്ള വിക്കിയുടെ ആദ്യ ജന്മദിനമാണിന്ന്. തെന്നിന്ത്യയുടെ പ്രിയ നായികയായ നയൻസ്
ഭർത്താവായ വിഘ്‌നേഷിന്റെ പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ്. ഭാര്യ നയൻതാര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ബുർജ് ഖലീഫയിൽ പ്രത്യേക വിരുന്നാണ് വിഘ്നേശിന്റെ പിറന്നാൾ ദിനത്തിൽ നയൻതാര ഒരിക്കിയത്. വിഘ്നേശിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവർ പിറന്നാൾ ആഘോഷത്തിനെത്തി.

‘സ്നേഹസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ള നിർമലമായ സ്നേഹം നിറഞ്ഞ ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം നല്‍കിയ സര്‍പ്രൈസ്, ബുർജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്‍നതുല്യമായ ജന്മദിനം. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളുമൊത്ത്’. – വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കു വെച്ചിട്ടുണ്ട്.

Related Articles

Latest Articles