Tuesday, October 6, 2026

ആർ.എസ്.എസ്. മേധാവി മോഹൻജി ഭാഗവത് അമൃതപുരി സന്ദർശിച്ചു; ഇന്ന് തിരുവനന്തപുരത്തും തൃശൂരിലും പ്രഭാഷണം നടത്തും

കൊല്ലം / തിരുവനന്തപുരം: ആർ.എസ്.എസ്. സർസംഘചാലക് മോഹൻജി ഭാഗവത് അമൃതപുരി മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു. വൈകിട്ടോടെ ആശ്രമത്തിലെത്തിയ ആർ.എസ്.എസ്. മേധാവിയെ സ്വാമിമാർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി കൊല്ലത്ത് തങ്ങിയ മോഹൻജി ഭാഗവത്, ഇന്ന് രാവിലെ ചാത്തന്നൂരിലെത്തി ആർ.എസ്.എസ്. ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. എസ് സുദർശന്റെ വീട് സന്ദർശിക്കും.

തുടർന്ന് ഇന്ന് വൈകിട്ട് 4:30-ന് തിരുവനന്തപുരം കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിലും, അതിനുശേഷം തൃശൂർ പൂഴയ്ക്കൽ ഹയാത്ത് റീജൻസിയിലും നടക്കുന്ന ആർ.എസ്.എസ്. ജനശതാബ്ദി പ്രഭാഷണ പരമ്പരയിൽ അദ്ദേഹം സംസാരിക്കും. കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം, നാളെ രാവിലെ 8:30-ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിക്കും.

Related Articles

Latest Articles