Thursday, May 16, 2024
spot_img

എസ്.സുദര്‍ശന്‍ ‍ രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്തപ്രചാരക്

അഹമ്മദാബാദ്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരള പ്രാന്ത പ്രചാരകനായി എസ്.സുദര്‍ശനെ നിശ്ചയിച്ചു. നിലവിൽ കേരള സഹ പ്രാന്തപ്രചാരകനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മറ്റൊരു ആർ എസ് എസ് (RSS) കേരള പ്രാന്തപ്രചാരകനായിരുന്ന പി.എൻ ഹരികൃഷ്ണ കുമാറിനെ ദക്ഷിണ ക്ഷേത്ര സഹ സമ്പർക്ക പ്രമുഖായി തിരഞ്ഞെടുത്തു. പ്രാന്ത വിദ്യാർത്ഥി പ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി.അനീഷ് സഹ പ്രാന്തപ്രചാരകനായിരിക്കും. എ .വിനോദ് സഹ പ്രാന്തപ്രചാരകനായി തുടരും.

അഹമ്മദാബാദിലെ കർണാവതിയിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. സുദർശൻ ഇരുപത്തിയാറ് വർഷമായും അനീഷ് പതിനേഴ്‌ വർഷമായും പ്രചാരകന്മാരായി പ്രവർത്തിക്കുകയാണ്. കേരളം, തമിഴ്നാട് ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിൻ്റെ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനനായിരിക്കും. പി.ആർ ശശിധരൻ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായി പ്രവർത്തിക്കും.

Related Articles

Latest Articles