Thursday, December 18, 2025

രൂപ – റൂബിൾ വ്യാപാര സാധ്യത പരിശോധിക്കുന്നു; റഷ്യയിൽ നിന്ന് ഇന്ത്യ വൻ വിലക്കുറവിൽ എണ്ണ വാങ്ങിയേക്കും ?

ദില്ലി: ഉപരോധം ബാധകമല്ലാത്ത മേഖലകളിൽ ഇന്ത്യ റഷ്യ വ്യാപാരം സുഗമമാക്കാൻ രൂപ റൂബിൾ വ്യാപാര സാധ്യത പരിശോധിക്കാൻ ഇരു രാജ്യങ്ങളും നടപടികളാരംഭിച്ചു. സാധാരണയായി ഡോളർ, യൂറോ തുടങ്ങിയ കറൻസികളിലാണ് അന്താരാഷ്‌ട്ര വ്യാപാരം നടക്കുന്നത്. എന്നാൽ റഷ്യ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര പണമിടപാടുകൾ സാധ്യമാക്കുന്ന സ്വിഫ്റ്റിൽ നിന്ന് റഷ്യ ഉപരോധങ്ങൾ കാരണം പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ, രൂപ റൂബിൾ ഇടപാടുകളുടെ സാധ്യത തേടുന്നത്. നേരത്തെ റഷ്യൻ പെട്രോളിയം കമ്പനികൾ ഇന്ത്യക്ക് വൻ വിലക്കുറവിൽ എണ്ണ നൽകാൻ തയ്യാറാണെന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. പണമിടപാടുകളുടെ തടസ്സം കാരണം ഇന്ത്യ ഈ വാഗ്ദാനത്തോട് പ്രതികരിച്ചിരുന്നില്ല.

ഇതിനിടെ റഷ്യക്കെതിരെ ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്പ്യൻ രാഷ്ട്രങ്ങൾ. ഉപരോധം തങ്ങളെ ബാധിക്കില്ലെന്നും രാജ്യം കൂടുതൽ ശക്തിയാർജ്ജിക്കുമെന്നും റഷ്യയും തിരിച്ചടിച്ചു. യുക്രൈനിൽ ലക്‌ഷ്യം നെടുവരെ യുദ്ധം തുടരുമെന്നും റഷ്യ അറിയിച്ചു.

Related Articles

Latest Articles