Thursday, May 16, 2024
spot_img

പലിശ നിരക്ക് വെട്ടികുറച്ചു ഇപിഎഫ് | PF-employees- interest rate

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു. 2021-22 വര്‍ഷത്തിലെ നിരക്കായ 8.5 ശതമാനത്തില്‍ നിന്നും 8.1 ശതമാനം ആക്കി കുറയ്ക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്.

രാജ്യത്തെ ആറു കോടിയോളം വരുന്ന ശമ്പളക്കാരെ ബാധിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ശനിയാഴ്ച നടന്ന യോഗത്തിലാണ് പലിശ നിരക്കു വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായത്. 1977-78ലെ എട്ടു ശതമാനം പലിശയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്.

2021 നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റീസ് യോഗത്തിലായിരുന്നു 2020-21 വര്‍ഷത്തിലെ പലിശ നിരക്ക് 8.5 ആയി തീരുമാനിച്ചത്. ഇത് കേന്ദ്ര ധനമന്ത്രാലയാവും അംഗീകരിച്ചിരിന്നു. പുതിയ നിരക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനു ശേഷം നിലവില്‍ വരുത്തും.

Related Articles

Latest Articles