Thursday, May 2, 2024
spot_img

ഐപിഎല്‍ മാര്‍ച്ച് 26ന് മുതൽ; ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു; മാറ്റങ്ങൾ ഇങ്ങനെ

മുംബൈ: ഐപിഎല്‍ (IPL) 5ാം സീസണ്‍ മാര്‍ച്ച് 26ന് ആരംഭിക്കും. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പുഘട്ടത്തില്‍ ഉണ്ടാവുക. നിലവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടത്തുക.

ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആണ് രണ്ടു ടീമുകളിലെ ഒന്നാം സ്ഥാനക്കാര്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.ബിയിലേക്ക് വരുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണുള്ളത്.

പ്രാഥമിക റൗണ്ടില്‍ ഒരു ടീം 14 മത്സരങ്ങളാണ് കളിക്കുക. ഗ്രൂപ്പിലുള്ള ടീമുകള്‍ പരസ്പരം രണ്ട് തവണയും എതിർ ഗ്രൂപ്പിലെ ഓരേ റാങ്കിലുള്ള ഒരു ടീമിനോട് രണ്ട് മത്സങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരം വീതവും കളിക്കും. അടുത്തമാസം 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും.

Related Articles

Latest Articles