Tuesday, September 22, 2026

കടും പിടുത്തം വെടിഞ്ഞ് റഷ്യ ! ബ്രഹ്മോസിൽ നിർണ്ണായക നീക്കം

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഈ മിസൈലിന്റെ 83 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നവയാണ്. എന്നാൽ ഇത് വരും വർഷങ്ങളിൽ 90 മുതൽ 95 ശതമാനം വരെയാക്കി ഉയർത്താനാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ ലക്ഷ്യമിടുന്നത്. ഈ നീക്കം ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിലും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്. 2026-ഓടെ തദ്ദേശീയ പങ്കാളിത്തം 85 ശതമാനത്തിലെത്തിക്കാനാണ് പ്രാഥമികമായി ഉദ്ദേശിക്കുന്നതെങ്കിലും മിസൈലിന്റെ നിർമ്മാണ ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയർന്ന ശതമാനം തദ്ദേശീയവൽക്കരണത്തിന് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്. #brahmos #drdo #indianarmy #defence #missile #makeinindia #indiarussia #atmanirbharbharat #supersonic #cruisemissole #defencenews #militarytechnology #brahmoser #aerospace #nationaldefence #indiadefence #security #strategy #modernwarfare #technology #tatwamayinews

Related Articles

Latest Articles