യുക്രൈനുമായി നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ (Russia) പ്രസിഡൻറ് പുടിൻ. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്‌കിലേക്ക് അയക്കാമെന്ന് പുടിന്റെ വക്താവ് ദിമ്ത്രി പെസ്‌കോവ് അറിയിച്ചു. ചര്‍ച്ചയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
യുക്രൈന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. റഷ്യന്‍ നയതന്ത്ര സംഘത്തെ ബലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്ന് പുടിന്‍ പറഞ്ഞതായും വിവരങ്ങളുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിനു പിന്നാലെയാണ് ചര്‍ച്ചയ്ക്കു തയാറാണെന്ന് പുടിന്‍ അറിയിച്ചത്.
അതേസമയം, റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാൻ സാധിച്ചെന്ന് യുക്രൈന്‍ സേന അറിയിച്ചു.

