Wednesday, May 15, 2024
spot_img

റഷ്യ യുക്രൈൻ യുദ്ധം ആസന്നമോ? ; അതിര്‍ത്തിക്കു സമീപം ബ്ലഡ്ബാങ്കുകളെത്തിച്ച്‌ റഷ്യ; പ്രത്യാക്രമണത്തിനൊരുങ്ങി അമേരിക്ക

ലണ്ടന്‍: യൂറോപ്പില്‍ ഏത് സമയവും യുദ്ധം റിപ്പോർട്ട്. ഉക്രൈന്‍ അതിര്‍ത്തിക്കു സമീപം റഷ്യ ബ്ലഡ്ബാങ്കുകളെത്തച്ചു. ഒരു ലക്ഷത്തിലധികം സൈനിക ട്രൂപ്പുകളെയാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നത് എന്നും ഉക്രൈന്‍ അതിര്‍ത്തികളില്‍ അധിനിവേശം നടത്തുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

എന്നാൽ യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന മട്ടിൽ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി വിമർശിച്ചു. കഴിഞ്ഞ വർഷം കണ്ടതിലേറെ സ്ഥിതി വഷളായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം യുക്രെയ്നെ ആക്രമിക്കുകയാണെങ്കില്‍ അനന്തരഫലം ഭീകരമായിരിക്കുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി അഭിപ്രായപ്പെട്ടു . ശീതയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അനാവശ്യ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനാണ് മെഡിക്കല്‍ സാമഗ്രികള്‍ ഉക്രൈന്‍ അതിര്‍ത്തിയ്ക്ക് സമീപം എത്തിച്ചതെന്ന് നേരത്തെ പെന്റഗണ്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ ബ്ലഡ്‌ ബാങ്കുകള്‍ കൂടെ എത്തിച്ചതോടെ പുതിയ ആക്രമണം നടത്താനുള്ള നീക്കമാണോ റഷ്യയുടേത് എന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.

അതേസമയം യുക്രെയിൻ വിഷയത്തിൽ തർക്കം തുടരുന്നതിനിടെ അയൽരാജ്യമായ ബെലറൂസിൽ സൈനികാഭ്യാസത്തിനൊരുങ്ങി റഷ്യ. റഷ്യൻ സൈനികർ ബെലറൂസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്.

Related Articles

Latest Articles