Friday, May 17, 2024
spot_img

യുക്രൈനിയൻ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ 74 ഗ്രൗണ്ട് സൗകര്യങ്ങൾ പ്രവർത്തനരഹിതമാക്കിയതായി റഷ്യൻ സൈന്യം

മോസ്‌കോ: യുക്രൈനിയൻ സൈനിക ഘടനയുടെ 74 ഗ്രൗണ്ട് സൗകര്യങ്ങൾ റഷ്യൻ സൈന്യം പ്രവർത്തനരഹിതമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് .

റഷ്യൻ സേനയുടെ ആക്രമണത്തിന്റെ ഫലമായി, യുക്രൈനിലെ സൈനിക ഇൻഫ്രാസ്ട്രക്ചറിന്റെ 74 ഗ്രൗണ്ട് ഒബ്ജക്റ്റുകൾ പ്രവർത്തനരഹിതമാക്കി. വ്യോമസേനയുടെ 11 എയർഫീൽഡുകൾ, മൂന്ന് കമാൻഡ് പോസ്റ്റുകൾ, യുക്രൈനിലെ നാവിക സേനയുടെ അടിസ്ഥാന പോയിന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.കൂടാതെ എയർ ഡിഫൻസ് എസ്-300, ബുക്ക്-M1 എന്നിമിസൈൽ സംവിധാനങ്ങളുടെ 18 റഡാർ സ്റ്റേഷനുകളും.

എന്നാൽ പൈലറ്റിംഗ് പിഴവ് കാരണം യുക്രൈനിലെ ഓപ്പറേഷൻ സമയത്ത് ഒരു റഷ്യൻ Su-25 വിമാനം തകർന്നു, ഒരു പൈലറ്റ് രക്ഷപ്പെട്ട് തന്റെ താവളത്തിൽ തിരിച്ചെത്തിയതായി റഷ്യൻ വക്താവ് പറഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു റഷ്യൻ സേനയോട് യുക്രൈനിയൻ സൈനികരോട് മാന്യമായി പെരുമാറാൻ ഉത്തരവിട്ടതായും വക്താവ് പറഞ്ഞു.

Related Articles

Latest Articles