Sunday, May 19, 2024
spot_img

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈൽ; രണ്ട് മരണം, വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം: ആരോപണം നിഷേധിച്ച് റഷ്യ

വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ മിസൈൽ പതിച്ച് രണ്ട് മരണം. മിസൈൽ റഷ്യൻ നിർമ്മിതിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ അറിയിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂക്കാസ് ജസീന പറഞ്ഞു. അടിയന്തര ദേശീയ സുരക്ഷാ യോഗം വിളിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകളും നടത്തിയിരിക്കുകയാണ്.

അതേസമയം, ഈ ആരോപണം റഷ്യ നിഷേധിച്ചിരിക്കുകയാണ്. റഷ്യൻ നിർമ്മിത മിസൈലല്ല പോളണ്ടിൽ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാഹചര്യം വഷളാക്കുന്നതിനായി ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. പോളണ്ട് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലുള്ള ആയുധങ്ങൾ റഷ്യൻ നിർമ്മിതമല്ലെന്നും മന്ത്രാലയം അറിയിച്ചു.

ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങൾ അവതരിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡ്മിർ സെലസൻസ്‌കി വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രെയ്‌നിൽ ആക്രമണമുണ്ടായത്. ഒമ്പത് മാസത്തെ യുദ്ധത്തിനിടയിലുണ്ടായ ഏറ്റവും വലിയ മിസൈൽ ആക്രമണമാണിത്.

Related Articles

Latest Articles